ചൈനീസ് വിപണിയിലെ തിരിച്ചടി;ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ വന്‍ഇടിവ്

പ്പിളിന്റെ ചരിത്രത്തില്‍ ആദ്യമായി ഓഹരിമൂല്യത്തില്‍ വന്‍ ഇടിവ് . ഐഫോണിലെ ബാറ്ററി പ്രശ്‌നങ്ങളും ചൈനീസ് വിപണിയില്‍ നേരിട്ട തിരിച്ചടിയുമാണ് ഐഫോണിന്റെ ഓഹരി മൂല്യം ഇടിയാന്‍ കാരണം.

മൂന്ന് മാസം മുന്‍പ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനിയായിരുന്നു ആപ്പിള്‍. ഒക്ടോബര്‍ മൂന്നിന് ആപ്പിളിന്റെ ഓഹരി 232.07 ഡോളറിലെത്തിയശേഷം ഓഹരിമൂല്യം 142.19 ഡോളറിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്.

യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാടു നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വാവെയ് സി.എഫ്.ഒ മെങ് വാന്‍ഷുവിന് ശക്തമായ പിന്തുണയാണ് മറ്റു ചൈനീസ് കമ്പനികള്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി, ഐഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചിരിക്കുകയും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളും മറ്റും ലഭിക്കില്ലെന്നും കൂടി ഈ കമ്പനി മുന്നറിയിപ്പ് നല്‍കി.

ഇത് കൂടാതെ ചൈനീസ് കമ്പനിയായ ക്വാല്‍കോമുമായുള്ള പകര്‍പ്പവകാശ തര്‍ക്കം മൂലവും ഐഫോണിന്റെ ചിലമോഡലുകള്‍ക്ക് ചൈനീസ് വിപണയില്‍ വിലക്കുണ്ട്. നിയമതര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സോഫ്റ്റ് വെയറില്‍ ചിലമാറ്റം വരുത്തി വിപണി പിടിക്കാനുള്ള ശ്രമം ഐഫോണ്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചൈനയും അമേരിക്കയും തമ്മില്‍ കടുത്ത വാണിജ്യയുദ്ധത്തിലാണ്. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് തന്നെ വ്യക്തമാക്കിയിരുന്നു.

Top