അടുത്തമാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകളുടെ വില കുറയാൻ സാധ്യത

ടുത്തമാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകളുടെ വില കുറഞ്ഞേക്കും. ഫോക്സ്‌കോണിന്റെ ഇന്ത്യയിലെ യൂണിറ്റില്‍ വെച്ച് കൂട്ടിയോജിപ്പിച്ച ഐഫോണുകള്‍ ഓഗസ്റ്റ് മാസം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട് .ഇതുകൊണ്ടാണ് ഐഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വിലകുറയാന്‍ സാധ്യതയുണ്ടെന്ന് പറയുന്നത്.

സാധാരണ ഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി ആവശ്യമായി വരാറുണ്ട്. എന്നാല്‍ ഐഫോണുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനാല്‍ ഈ നികുതിയുടെ ആവശ്യം വരുന്നില്ല. അതിനാല്‍ ഈ ഉയര്‍ന്ന നികുതി ലാഭിക്കാന്‍ ആപ്പിളിന് സാധിക്കും. മാത്രവുമല്ല സ്വന്തമായി റീടെയില്‍ ശൃംഖല വ്യാപിപ്പിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്.

ഫോക്സ്‌കോണിന്റെ തമിഴ്നാട്ടിലുള്ള നിര്‍മാണ ശാലയില്‍ ഐഫോണ്‍ ടെന്‍ ഫോണുകളുടെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിലകുറഞ്ഞ ഐഫോണ്‍ പതിപ്പുകളായ എസ്ഇ, 6 എസ്, ഐഫോണ്‍ 7 ഫോണുകള്‍ ബംഗളുരുവിലുള്ള വിസ്ട്രേണ്‍ കോര്‍പ്പ് യൂണിറ്റിലാണ് നിര്‍മിക്കുന്നത്.

Top