ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഐഫോൺ പ്ലാന്റ് ജോലിക്കാർ അടിച്ചു തകർത്തു

ർണാടക : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടകയിലെ കോലാർ ജില്ലയിലെ ഐഫോൺ നിർമാണ പ്ലാന്റ് ജീവനക്കാർ അടിച്ചുതകർത്തു. ഐഫോൺ നിർമിക്കാൻ ആപ്പിൾ കരാർ നൽകിയ തായ്‌വാൻ കമ്പനിയായ വിസ്ട്രോണിന്റെ പ്ലാന്റാണ് ശനിയാഴ്ച ഒരുസംഘം അസംതൃപ്തരായ ജീവനക്കാർ ആക്രമിച്ചത്. രണ്ട് മാസത്തിലേറെയായി വിസ്ട്രോൺ കോർപ്പ് പലർക്കും വേതനം നൽകിയിട്ടില്ലെന്നും ജോലി അധികമാണെന്നും ജീവനക്കാർ പറഞ്ഞു.പുലർച്ചെ ജോലി കഴിഞ്ഞിറങ്ങിയ ജീവനക്കാർ ഒത്തുകൂടിയാണ് കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞത്.

കമ്പനിയുടെ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു. അക്രമം വ്യാപകമായതോടെ പൊലീസെത്തി ലാത്തി ചാർജ് നടത്തുകയായിരുന്നു. രാവിലെ ജീവനക്കാർ ഷിഫ്റ്റ് മാറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കോലാർ എസ്പി കാർത്തിക് റെഡ്ഡി പറഞ്ഞു. പ്ലാന്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അക്രമം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിസ്ട്രോണിലെ 80 ജീവനക്കാരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.

Top