ഐഫോണ്‍ ഫെസ്റ്റ്: ആമസോണില്‍ ഐഫോണ്‍ xന് 10,000 രൂപ വരെ ഇളവ്

iphone

മസോണ്‍ ഐഫോണ്‍ ഫെസ്റ്റില്‍ ഐഫോണുകള്‍ക്ക് വന്‍ ഇളവ്. ഐഫോണ്‍ x മുതല്‍ ഐഫോണ്‍ എസ്ഇ വരെയുള്ള ഫോണുകളാണ് ഫെസ്റ്റില്‍ വില്‍പ്പനയ്ക്കുള്ളത്. ജൂണ്‍ 6 മുതല്‍ 12 വരെയുള്ള ഫെസ്റ്റില്‍ ഐഫോണ്‍ xന് 10,000 രൂപ വരെയാണ് ഇളവ് നല്‍കുന്നത്.

ഐഫോണ്‍ 8ന് 8000 രൂപയും ഓഫറുണ്ട്. 95,390 രൂപയില്‍ വില ആരംഭിക്കുന്ന ഐഫോണ്‍ x 84,999 രൂപയ്ക്ക് വരെ സ്വന്തമാക്കാം. 77,560 രൂപ വിലയുള്ള ഐഫോണ്‍ പ്ലസ് 71,999 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം 3000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ഐഫോണ്‍ 8 വില്‍ക്കുന്ന ഓഫര്‍ 59,999 രൂപയാണ്. ഐഫോണ്‍ 7 ഓഫര്‍ വില 43,999 രൂപയും ഐഫോണ്‍ 6 എസ് പ്ലസ് വില 37999 രൂപയുമാണ്. ഐഫോണ്‍ എസ്ഇ 17999 രൂപയ്ക്ക് വാങ്ങുമ്പോള്‍ 1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായും ലഭിക്കും.

Top