ഐ.ഫോണ്‍ വിവാദം: കേസില്ലാതെ അന്വേഷണം സാധ്യമല്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ അന്വേഷണം നടത്താനാകില്ലെന്ന് നിയമോപദേശം. കേസ് ഇല്ലാതെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറുമെന്നും നിയമോപദേശം.

ഐ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് ആ ഫോണുകള്‍ ആരുടെ കയ്യിലാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് അന്വേഷണത്തിന് തടസ്സമുണ്ടെന്ന് പൊലീസ് പറയുന്നത്.

തനിക്കെതിരേയുള്ള പരാമര്‍ശം പിന്‍വലിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Top