ഐഫോൺ വിവാദം: വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണം

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണം. വിനോദിനിയോട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിനോദിനി ഹാജരാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉദ്യോഗസ്ഥർക്ക് ഉറപ്പ് ലഭിച്ചിട്ടില്ല.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയിരുന്നത്. ഇതിൽ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

മുൻപ് കഴിഞ്ഞ പത്താം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല.

Top