ഐ ഫോണ്‍ വിവാദത്തിൽ വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസ്

കൊച്ചി: ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരെ കര്‍ശന നടപടിയുമായി കസ്റ്റംസ്. വിനോദിക്ക് കസ്റ്റംസ് മൂന്നാമതും നോട്ടീസ് അയച്ചു. ഈ മാസം 30 ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.

ഇക്കഴിഞ്ഞ 23 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെയും വിനോദിനി ഹാജരായില്ല. ഇതിന് പിന്നാലെയാണ് മൂന്നാമതും നോട്ടീസ് അയച്ചിരിക്കുന്നത്.

ഇത്തവണ തപാല്‍ മാര്‍ഗവും ഇ-മെയിലിലും നോട്ടീസ് അയച്ചിട്ടുണ്ട്. 30 നും വിനോദിനി ഹാജരായില്ലെങ്കില്‍ നോണ്‍ ബെയിലബിള്‍ വാറന്റിനുവേണ്ടി കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ നീക്കം.

Top