ആപ്പിളിന്റെ 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ ഐഫോണ്‍ സെപ്റ്റംബറില്‍ അവതരിപ്പിക്കില്ല

പ്പിളിന്റെ 2018ലെ ബജറ്റ് 6.1 ഇഞ്ച് എല്‍സിഡി ഐഫോണ്‍ സെപ്റ്റംബറില്‍ അവതരിപ്പിക്കില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകത കാരണമാണ് ഫോണ്‍ അവതരിപ്പിക്കാതിരിക്കുന്നത്. ഇനിയും ഒരു മാസം കൂടി ഐഫോണ്‍ അവതരിപ്പിക്കാനെടുക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

പിങ്ക്, നീല, പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലാകും പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. മറ്റൊരു കളറും ബജറ്റ് ഐഫോണില്‍ ചേര്‍ക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Top