ഉപഭോക്താവ് കടിച്ച ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു

iphone battery

റിജിനല്‍ ആണോയെന്ന് അറിയാന്‍ ഉപഭോക്താവ് കടിച്ച ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. ചൈനയിലെ നാന്‍ജിംഗ് നഗരത്തിലാണ് സംഭവം. ബാറ്ററി മാറ്റിവാങ്ങാന്‍ എത്തിയയാള്‍ കടിച്ചുനോക്കുന്നതും ബാറ്ററി പൊട്ടിത്തെറിക്കുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കടിച്ചയാളിനോ കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ കടിക്കുന്നത് പൊട്ടിത്തെറിക്ക് കാരണമായേക്കാം എന്നതിന്റെ ഉദാഹരമാണ് ചൈനയില്‍ നടന്ന സംഭവം.

ബാറ്ററികളില്‍ ഭാരമുള്ളതും കൂര്‍ത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ച് അടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമായേക്കാം. ബാറ്ററികളുടെ തകരാറുകള്‍ ഐഫോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. ഇത്തരം ബാറ്ററികളുള്ള ഫോണുകള്‍ വേഗത്തില്‍ ഷട്ട്ഡൗണ്‍ ആകുന്നതും പതിവാണ്.

ഈ പ്രശ്‌നത്തിന് പരിഹാരമായി ആപ്പിള്‍ ഉപഭോക്താക്കളെ അറിയിക്കാതെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇതോടെ തകരാറിലായ ബാറ്ററികള്‍ വിലക്കിഴിവില്‍ മാറ്റാന്‍ അവസരം നല്‍കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും പുതിയ ബാറ്ററികള്‍ കിട്ടാത്ത അവസ്ഥയാണ്‌.

Top