ഐഫോൺ ആകർഷകമായ വിലയിൽ

ആപ്പിൾ ഐഫോണിന് വൻ ഴിലക്കുറവ്. വ്യത്യസ്ത സ്റ്റോറേജുകളിലും കളർ വേരിയന്റുകളിലും വ്യത്യസ്ത വലിപ്പത്തിലും ഇപ്പോൾ ആപ്പിൾ ഐഫോണുകൾ ലഭ്യമാണ്. പ്രോ മാക്സ് മുതൽ മിനി വരെ അനുയോജ്യമായവ തെരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് ഇപ്പോൾ അവസരമുണ്ട്.

ഫ്ലിപ്കാർട്ടിൽ ഐഫോൺ 13 മിനിയുടെ 128 ജിബി വേരിയന്റ് ഏഴ് ശതമാനം വില കിഴിവിൽ ഇപ്പോൾ ലഭ്യമാണ്. 64,999 രൂപയാണ് ഇതിന്റെ വില. സുരക്ഷിത പാക്കേജിംഗ് ഫീസായി 29 രൂപ കൂടി നൽകണമെന്ന് മാത്രം. എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം കിഴിവും, ആക്സിസ് ബാങ്ക് കാർഡിൽ അ‍ഞ്ചു ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ വഴിയുള്ള ആദ്യ ഇടപാടിന് 100 രൂപയാണ് കിഴിവ്. ബൈജുസിന്റെ തത്സമയ ക്ലാസുകളും, മൂന്ന് മാസത്തേക്ക് ​ഗാന പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യമായി ഹോട്ട്സ്റ്റാറും ലഭ്യമാണ്. കൈമാറ്റം ചെയ്യാൻ നിങ്ങൾക്ക് പഴയ ഫോൺ ഉണ്ടെങ്കിൽ ഐഫോൺ 12 മിനിയുടെ വില ഇനിയും കുറയ്ക്കാം. എക്‌സ്‌ചേഞ്ച് ഓഫറിനൊപ്പം വാങ്ങുകയാണെങ്കിൽ 12,500 രൂപയാകും.

Top