ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ സെപ്റ്റംബര്‍ 29 ന് ഇന്ത്യയില്‍ പുറത്തിറക്കുന്നു

മുംബൈ: പുതിയതായി ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ ഇന്ത്യയില്‍ സെപ്റ്റംബര്‍ 29ന് പുറത്തിറങ്ങുന്നു.

വൈകിട്ട് ആറുമണിക്കാണ് രാജ്യത്ത് പുതിയ ഐഫോണുകള്‍ പുറത്തിറക്കുക.

ഇതോടൊപ്പംതന്നെ പുതിയ ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി എന്നിവയും ലഭ്യമാക്കും.

രാജ്യത്തെ 10,000 ലേറെവരുന്ന റീട്ടെയില്‍ ഷോറൂമുകളിലൂടെ ഐഫോണുകള്‍ ലഭ്യമാകും.

സെപ്റ്റംബര്‍ 22ന് തന്നെ പ്രീ ബുക്കിങ് ആരംഭിക്കും. സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകം ക്യാഷ് ബാക്കും ഉണ്ടാകുന്നതാണ്. ഐഫോണ്‍ 8ഉം 8 പ്ലസിനും 10,000 രൂപവീതമായിരിക്കും ക്യാഷ്ബാക്ക്.

പുതിയ ഐഫോണും വാച്ചും ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് 15,000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

Top