ഐഫോൺ 12 പതിപ്പുകളുടെ സ്പെഷ്യൽ എഡിഷൻ വിപണിയിലെത്തിച്ച് കാവിയാർ ബ്രാൻഡ്

പ്പിൾ ഐഫോൺ 12 നിരയിലെ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് പതിപ്പുകളുടെ സ്പെഷ്യൽ എഡിഷൻ മോഡൽ വിപണിയിലെത്തിച്ച് റഷ്യൻ ആഡംബര ബ്രാൻഡായ കാവിയാർ. ഏറെ പ്രാധാന്യമുള്ള ഐഫോൺ 4-ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഐഫോൺ 12 പ്രോ സ്പെഷ്യൽ എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ്, ലക്ഷുറി ഗോൾഡ് എന്നിങ്ങനെ 3 നിറങ്ങളിൽ ഐഫോൺ 12 പ്രോ സ്പെഷ്യൽ എഡിഷൻ വാങ്ങാം. 4.78 ലക്ഷം രൂപ (6,500 ഡോളർ) വിലവരുന്ന ബ്ലാക്ക് എഡിഷനാണ് ഏറ്റവും വില കുറവ്. വൈറ്റ് പതിപ്പിന് 5.14 ലക്ഷം (7000 ഡോളർ) ആണ് വില. ഈ പതിപ്പിന്റെ ബാക് കവർ ജി-10 മെറ്റീരിയലിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.

925 സ്റ്റെർലിങ് സിൽവർ കൊണ്ടാണ് ആപ്പിൾ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ടൈറ്റാനിയം ബോഡിയിൽ 18-ക്യാരറ്റ് ഗോൾഡ് ലെയർ ചേർത്ത് നിർമ്മിച്ച ഗോൾഡ് എഡിഷന് 6.62 ലക്ഷം (9000 ഡോളർ) ആണ് വില. ഈ പതിപ്പ് ഐഫോൺ 12 പ്രോ മാക്സ് ആയി മാത്രമേ ലഭിക്കൂ. ഇതുകൂടാതെ 5.14 ലക്ഷം (7000 ഡോളർ) രൂപയ്ക്ക് സ്റ്റീവ് ജോബ്സ് 1st എന്നൊരു പതിപ്പും കാവിയാർ വില്പനക്കെത്തിച്ചിട്ടുണ്ട്.എല്ലാ സ്പെഷ്യൽ എഡിഷൻ ഫോണുകളുടെയും ആപ്പിൾ ലോഗോയ്ക്കുള്ളിൽ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്ന ടർട്ടിൽ നെക്ക് ഷർട്ടിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. സ്റ്റീവ് ജോബ്‌സിന്റെ ഒപ്പും ആപ്പിളിന്റെ പ്രശസ്തമായ ‘Think Different’ പരസ്യ വാചകവും സ്പെഷ്യൽ എഡിഷൻ ഫോണിന്റെ പുറകിൽ ഇടം പിടിച്ചിട്ടുണ്ട്. വെറും 10 യൂണിറ്റ് ഐഫോൺ 12 പ്രോ സ്പെഷ്യൽ എഡിഷൻ മാത്രം തയ്യാറാക്കാനാണ് കാവിയാറിൻ്റെ പ്ലാൻ.

Top