ഐഫോണ്‍ 15 സീരിസ് പ്രീ ബുക്കിങ് ആരംഭിച്ചു; ഔദ്യോഗിക വില്‍പ്പന സെപ്റ്റംബര്‍ 22 മുതല്‍b

ഫോണ്‍ 15 സീരിസ് പ്രീ ബുക്ക് ചെയ്യാം. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ വാങ്ങാന്‍ താല്പര്യമുള്ള ഇന്ത്യക്കാര്‍ക്ക് ലോഞ്ച് ഓഫറുകള്‍ക്കൊപ്പം കുറഞ്ഞ വിലയില്‍ ഇവയിലേതെങ്കിലും സ്വന്തമാക്കാനാകും. നിലവില്‍ പ്രീ ഓര്‍ഡര്‍ വിന്‍ഡോ ഓപ്പണാണ്. സെപ്റ്റംബര്‍ 22-ന് ഔദ്യോഗികമായി ഫോണിന്റെ വില്‍പ്പന നടക്കും. പുതിയ ഐഫോണുകളുടെ വിലയും ഡിസ്‌കൗണ്ട് ലോഞ്ച് ഓഫറുകളും വില്‍പ്പനയ്ക്കും പ്രീ-ഓര്‍ഡര്‍ ഇവന്റിനും മുമ്പ് ശ്രദ്ധിക്കണം.

ബേസിക്ക് 128 ജിബിയുള്ള ഐഫോണ്‍ 15 ന് 79,900 രൂപയും 256 ജിബി മോഡല്‍ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.128 ജിബിയുള്ള ഐഫോണ്‍ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. ഈ ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്. ഇത് 1,19,900 രൂപയ്ക്കാണ് വില്‍പ്പനയ്ക്കെത്തുന്നത്. ഐഫോണ്‍ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില.

ആളുകള്‍ക്ക് 512 ജിബി മോഡല്‍ 1,64,900 രൂപയ്ക്കും 1 ടിബി വേരിയന്റ് 1,84,900 രൂപയ്ക്കും വാങ്ങാനാകും. ആപ്പിളിന്റെ പ്രീമിയം ഐഫോണായ ഐഫോണ്‍ 15 പ്രോ മാക്സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപയാണ് നിലവിലെ വില. 512 ജിബി വേരിയന്റിന് 1,79,900 രൂപയും 1 ടിബി മോഡലിന് 1,99,900 രൂപയുമാണ് പറയുന്നത്.

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5,000 രൂപയുടെ ഓഫറും ലഭിക്കും. എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ് ഉള്ള ആളുകള്‍ ഇഎംഐ ഇടപാടുകള്‍ വഴിയാണ് ഫോണ്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഈ ഓഫര്‍ ആസ്വദിക്കാനാകും. ഐഫോണ്‍ 15 പ്രോയ്ക്കും ഐഫോണ്‍ 15 പ്രോ മാക്‌സിനും ഫ്‌ലിപ്കാര്‍ട്ടിന്റെ ഓഫറുകള്‍ ലഭ്യമല്ല.

Top