ആദ്യ ദിനത്തില്‍ ഐഫോണ്‍ 15 സീരീസ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ രണ്ടിരട്ടി വില്‍പന

ഫോണ്‍ 15 സീരീസ് ഫോണുകള്‍ക്ക് ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ വന്‍ വില്‍പന. വില്‍പന ആരംഭിച്ച സെപ്റ്റംബര്‍ 22 ന് ആപ്പിളിന്റെ മുംബൈയിലും ഡല്‍ഹിയിലുമുള്ള ഔദ്യോഗിക സ്റ്റോറുകളില്‍ വന്‍ ജനത്തിരക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴി ആദ്യ ദിനത്തില്‍ വിറ്റവിച്ചതിനേക്കാള്‍ രണ്ടിരട്ടിയിലേറെ ഫോണുകള്‍ കഴിഞ്ഞ ദിവസം വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നിര്‍മിതമായ ഐഫോണുകള്‍ ആദ്യ ദിവസം തന്നെ വില്‍പനയ്ക്കെത്തിയിട്ടുണ്ട്. ഇത്തവണ ഐഫോണ്‍ 15 പ്രോമാക്സിന് വലിയ ആരാധകരുണ്ടെന്നാണ് വിവരം. രാജ്യത്ത് പ്രീമിയം ഫോണുകളോടുള്ള താല്‍പര്യം വര്‍ധിച്ചുവരുന്നുണ്ടെന്ന സൂചനയായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

രാജ്യമെമ്പാടുമുള്ള ആപ്പിള്‍ റീസെല്ലര്‍ സ്റ്റോറുകളിലും വലിയ രീതിയില്‍ തിരക്കനുഭവപ്പെട്ടു. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ മണിക്കൂറുകളോളം വരി നിന്നാണ് ഫോണുകള്‍ വാങ്ങിയത്. എന്തായാലും ആദ്യ ദിനത്തിലെ വില്‍പനയില്‍ ആപ്പിള്‍ കമ്പനി വലിയ ആവേശത്തിലാണ്.

Top