ഐഫോണ്‍ 15 വില്പന തുടങ്ങി; വരി നിന്ന് വലഞ്ഞ് ആരാധകര്‍

മുംബൈയിലെ ബികെസിയില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ദിവസം തന്നെ ഐഫോണ്‍ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഐഫോണ്‍ 15 സീരീസും, മറ്റ് ഉപകരണങ്ങളുമാണ് ഓഫിഷ്യല്‍ സ്റ്റോറില്‍ ലഭ്യമാകുന്നത്. ഐഫോണ്‍ സ്മാര്‍ട്ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 നേരിട്ട് സ്വന്തമാക്കുന്നതിനായുള്ള തിരക്കിലാണ് മുംബൈ നഗരം.

മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഫോണ്‍ വാങ്ങിക്കാനായി ഇവിടെ എത്തിയവരുണ്ട്. 17 മണിക്കൂറോളമായി വരി നില്‍ക്കുകയാണ് ഉപഭോക്താക്കള്‍. പ്രീ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും നല്‍കി ഫോണുകള്‍ വാങ്ങാനാവും. പ്രീ ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും സ്റ്റോറുകളില്‍ നേരിട്ടെത്തി ഐഫോണ്‍ സീരീസ് ഫോണുകള്‍ വാങ്ങാം.

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പനയ്ക്കുള്ളത്. 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലാണ് ഫോണുകള്‍ വിപണിയിലെത്തുന്നത്. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകള്‍ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് അവതരിപ്പിച്ചത്. ഇതിന് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഐഫോണ്‍ 15 നും 15 പ്ലസിനും യഥാക്രമം 79,900 രൂപ, 89,900 രൂപ എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.

Top