പുതിയ ഐഫോണ്‍ 14 മാക്‌സിനും 14 പ്രോ മാക്‌സിനും 6.7-ഇഞ്ച് സ്‌ക്രീന്‍!

വര്‍ഷത്തെ ഐഫോണ്‍ അവതരണത്തിന് ഇനി മാസങ്ങള്‍ മാത്രം. കഴിഞ്ഞ വര്‍ഷത്തേതു പോലെ പ്രീമിയം ശ്രേണിയില്‍ നാലു മോഡലുകളായിരിക്കും ആപ്പിള്‍ ഇറക്കുക. എന്നാല്‍, ഇത്തവണ പല വലിയ വ്യത്യാസങ്ങളും ഉണ്ടു താനും. അവയില്‍ ഒന്നാണ് മിനി മോഡലിനു പകരം മാക്സ് അവതരിപ്പിക്കുക എന്നത്. പ്രോ പേരോടെ അല്ലാതെ ഒരു മാക്സ് ഫോണും കൂടി എത്തുന്നു എന്നതാണ് ഐഫോണ്‍ 14 ശ്രേണിയുടെ പ്രധാന വ്യത്യാസം

പ്രോ അല്ലാത്ത, വെറും ഐഫോണ്‍ 14 മാക്സിന് 6.7 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് ഉണ്ടായിരിക്കുക എന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ അടക്കമുള്ളവര്‍ പ്രവചിക്കുന്നു. അതായത് ഐഫോണ്‍ 14 പ്രോ മാക്സിന്റേതിനോടു സമാനമായ സ്‌ക്രീന്‍ വലുപ്പം. എന്നാല്‍ ഇരു മോഡലുകളും തമ്മിലുള്ള സമാനത അവിടെ അവസാനിക്കുന്നു.

 

Top