ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നനിര സെപ്റ്റംബര്‍ പത്തിന് അവതരിപ്പിച്ചേക്കും

ഫോണും ഐപാഡും ഉള്‍പ്പെടെയുള്ള ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ സെപ്റ്റംബര്‍ 10ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ ഉല്‍പ്പന്നങ്ങള്‍ കമ്പനി വിപണിയില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.

ഏഷ്യന്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന വിധം പുതിയ ഐഫോണും ഐപാഡുമൊക്കെ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ആപ്പിളിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരുത്തുറ്റ എ13 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോയുടെ 2 മോഡലുകള്‍, 16 ഇഞ്ച് മാക്ബുക് പ്രോ, 2 ഐപാഡ് പ്രോ, ഐപാഡിന്റെ തന്നെ ഒരു വില കുറഞ്ഞ മോഡല്‍, എയര്‍പോഡിന്റെയും ഹോംപോഡിന്റെയും പുതിയ പതിപ്പുകള്‍, ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 13, ഐപാഡ് ഒഎസ്, മാക് ഒഎസ് കാറ്റലിന എന്നിവയാണ് പുതിയതായി ആപ്പിള്‍ പുറത്തിറക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളില്‍ നിന്നുള്ള മത്സരവും വെല്ലുവിളിയും മറികടക്കാന്‍ മികച്ച ഒരു ഐഫോണിനു കഴിയും എന്ന പ്രതീക്ഷയിലാണ് കമ്പനി.

Top