സ്വര്‍ണം പൂശിയ ഐപാഡുകള്‍ വാങ്ങാം; വില 2 ലക്ഷം

പ്പിളിന്റെ ഐഫോണുകള്‍ വിലയുടെ കാര്യത്തില്‍ എന്നും മുന്നിലാണ്. ബാക്ക് പാനല്‍ 18 കെ ഗോള്‍ഡ് കൊണ്ട് മൂടിയിരിക്കുന്ന ഐഫോണ്‍ ആണ് ഇപ്പോള്‍ വിലയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതിന് ഏകദേശം 3900 യൂറോ (ഏകദേശം 2,62,000 രൂപ) വിലവരും.

ഇതു പോരെങ്കില്‍ വിലയേറിയ കല്ലുകള്‍ പതിച്ച ഐഫോണുകളും ലഭ്യമാണ്. ഉപയോക്താവിന് അവരുടെ ഫോണില്‍ ആവശ്യമുള്ള കല്ലിന്റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയാണ് ഈ പതിപ്പിന്റെ വില നിര്‍ണ്ണയിക്കുക.

ഓരോ ഐഫോണിനും വിവിധ ഡിസൈനുകളും ഈ ബ്രാന്‍ഡിനുണ്ട്. ഉദാഹരണത്തിന് സ്വര്‍ണം പൂശുന്നത് ഒരു സാധാരണ ഓപ്ഷനാണ്. എന്നിരുന്നാലും, ഐഫോണ്‍ 11 പ്രോയില്‍ കുറച്ച് എക്സ്‌ക്ലൂസീവ് ഓപ്ഷനുകള്‍ ലഭ്യമാണ്. ഒന്ന് വെള്ളി പൂശിയ പതിപ്പാണ്. പിന്നില്‍ 10 മെറ്റല്‍ കഷണങ്ങളായി വിഭജിച്ച് സ്വര്‍ണ സ്‌ക്രൂകള്‍ ചേര്‍ത്ത് നിര്‍മിച്ചിരിക്കുന്നതാണ് ഈ ഫോണ്‍.

Top