അവതരിപ്പിക്കും മുന്‍പ് ആപ്പിള്‍ 11 സീരീസ് മോഡലുകളുടെ സ്‌പെസിഫിക്കേഷന്‍ ചോര്‍ന്നു

വിപണിയില്‍ അവതരിപ്പിക്കും മുന്‍പ്‌ ആപ്പിള്‍ 11 സീരീസ് മോഡലുകളുടെ പ്രത്യേകതകള്‍ പുറത്തായി.ഐഫോണ്‍ 11,ഐഫോണ്‍ 11 പ്രോ,ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ ഫോണുകളുടെ മുഴുവന്‍ സ്‌പെസിഫിക്കേഷനുമാണ് പുറത്തായത്.

അതീവ രഹസ്യമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം നടത്തുകയും ലോഞ്ചിംങില്‍ മാത്രം വിവരം പുറത്തുവിടുകയും ചെയ്യുന്ന ആപ്പിള്‍ കമ്പനിക്ക് തന്നെ ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. സെപ്റ്റംബര്‍ 10ന് നടക്കാനിരുന്ന ചടങ്ങിലാണ് ആപ്പിള്‍ ഐഫോണ്‍ 11 സീരീസിലെ ഫോണുകളെ അവതരിപ്പിക്കാനിരുന്നത്.

ഐഫോണ്‍ 11

6.1 ഇഞ്ച് എല്‍.സി.ഡി ഡിസ്പ്ലേ, എ13 ചിപ് സെറ്റിലുള്ള ഫോണിന് 4 ജിബി റാം ആയിരിക്കും ഉണ്ടാവുക. 64 ജിബി, 256 ജിബി, 512 ജിബി തുടങ്ങിയ വേരിയന്റുകളും ഫോണിനുണ്ടാകും.12 എംപിസെല്‍ഫി ക്യാമറയും 12 എംപിയുടെ തന്നെ ഇരട്ട പിന്‍ക്യാമറയും ഫോണിനുണ്ട്. 3110 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് ഏകദേശം 54,000 രൂപയോട് അടുത്തായിരിക്കും ഇന്ത്യയിലെ വിപണി വില.

ഐഫോണ്‍ 11 പ്രോ

ഐഫോണ്‍ 11 പ്രോ ഡിസ്പ്ലേക്ക് വലിപ്പം കുറവാണ്, 5.8 ഇഞ്ച്. എ 13 ചിപ്സെറ്റില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 11 പ്രോയില്‍ 6 ജിബി റാം ആയിരിക്കും ഉണ്ടാവുക. 128 ജിബി, 256 ജിബി, 512 ജിബി വേരിയന്റുകളില്‍ ലഭ്യമാകും. 12എംപിയുടെ സെല്‍ഫി ക്യാമറയുള്ള ഫോണില്‍ 12 എംപിയുടെ തന്നെ മൂന്ന് പിന്‍ക്യാമറകളുണ്ടായിരിക്കും. 3190 എം.എഎച്ചിന്റെ ബാറ്ററി കരുത്തേകുന്ന 11 പ്രോയ്ക്ക് 72,000 രൂപയോട് അടുത്തായിരിക്കും വില.

ഐഫോണ്‍ 11 പ്രോ മാക്‌സ്

6.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, എ 13 ചിപ് തന്നെയാണ് ഈ ഫോണിലും ഉപയോഗിക്കുക. 6ജിബി റാമില്‍ 128 ജിബി, 256 ജിബി, 512 ജിബി വേരിയന്റുകളില്‍ ഫോണ്‍ പുറത്തിറങ്ങും. 11 സീരീസിലെ ഏറ്റവും മികച്ച സ്പെസിഫിക്കേഷനിലായിരിക്കും ഐഫോണ്‍ 11 പ്രോമാക്‌സ ഇറങ്ങുക. ഏകദേശം 79000 രൂപയായിരിക്കും വില.

Top