അവതരണപരിപാടിയുടെ തീയതി പ്രഖ്യാപിച്ച് ആപ്പിള്‍; പുതിയ ഐഫോണുകള്‍ സെപ്റ്റംബര്‍ പത്തിനെത്തും

ഈ വര്‍ഷത്തെ ആപ്പിളിന്റെ ഉത്പനങ്ങള്‍ വിപണിയില്‍ അവതരിപ്പുക്കുന്നതിനായുള്ള അവതരണ പരിപാടിയുടെ തീയ്യതി പ്രഖ്യാപിച്ചു.എല്ലാവര്‍ഷത്തേയും പോല തന്നെ സെപ്റ്റംബര്‍ 10നാണ് അവതരണപരിപാടി നടത്തുന്നത്. കാലിഫോര്‍ണയിയിലെ കുപര്‍ട്ടിനോയിലുള്ള ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തീയറ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷവും പുതിയ ഐഫോണ്‍ പതിപ്പുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് വിവരം. അത് ഐഫോണ്‍ 11, ഐഫോണ്‍ പ്രോ എന്നിവയായിരിക്കുമെന്നാണ് സൂചന.

ഐഫോണുകള്‍ കൂടാതെ ആപ്പിളിന്റെ മറ്റ് ഉത്പന്നങ്ങളും പരിപാടിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുനര്‍ രൂപകല്‍പന ചെയ്ത ഐപാഡുകള്‍, ആപ്പിള്‍ വാച്ച് 5, ആപ്പിള്‍ എയര്‍ പോഡ് 3 എന്നിവ ഇക്കൂട്ടത്തിലുണ്ടാവാനിടയുണ്ട്.ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കേഡ്, ആപ്പിള്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കും.

Top