സ്വന്തം ഫോണുകളുടെ സാധ്യത ഇല്ലാതാക്കി സംസങ്; പൊട്ടിച്ചിരിച്ച് ഐഫോണ്‍

സാംസങ്ങിന്റെ ഈ വര്‍ഷത്തെ ഗ്യാലക്സി എസ് 10, നോട്ട് 10 ഹാന്‍ഡ്‌സെറ്റുകള്‍ ആരാധകരുടെ മനം കവരുന്നവയായിരുന്നു. ഐഫോണ്‍ ആരാധകര്‍ പോലും അമ്പരപ്പോടെ നോക്കിക്കണ്ട ഫീച്ചറുകളായിരുന്നു ഇവ. എന്നാല്‍ ഈ വര്‍ഷത്തെ ഒട്ടും സൂക്ഷ്മബുദ്ധിയില്ലാത്ത ഒരു നീക്കത്തിലൂടെ സ്വന്തം ഫോണുകളുടെ സാധ്യതകള്‍ കമ്പനി ഇല്ലാതാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാംസങ് പ്രദര്‍ശിപ്പിച്ച ഡിസ്‌പ്ലേ ഐഫോണിനും നല്‍കി എന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.

സമാനതകളില്ലാത്ത മികവുള്ളതാണ് സാംസങ്ങിന്റെ പുതിയ ഓലെഡ് സ്‌ക്രീന്‍ ടെക്നോളജി. ഡിസ്പ്ലേകളുടെ മികവിനു മാര്‍ക്കിടുന്ന ഡിസ്പ്ലേമെയ്റ്റിന്റെ (DisplayMate) ബെഞ്ച്മാര്‍ക്കിങ്ങില്‍ പുതിയ സ്‌ക്രീന്‍ 13 ഡിസ്പ്ലേ റെക്കോഡുകളാണ് തകര്‍ത്തെറിഞ്ഞത്. ചുരുക്കിപ്പറഞ്ഞാല്‍ വിപ്ലവകരമായ മാറ്റമാണ് പുതിയ ഡിസ്പ്ലേ കൊണ്ടുവന്നത്. ഹാനികരമായ നീല വെളിച്ചത്തെ കുറയ്ക്കുന്നതടക്കമാണ് ഇതിന്റെ മികവ്. ഇപ്പോഴത്തെ ഐഫോണ്‍ XS/മാക്സ് മോഡലുകള്‍ക്കുപോലും പുതിയ ഡിസ്പ്ലേയുടെ ഗുണകരമായ ഒരു മികവും ഇല്ലെന്നാണ് കണ്ടെത്തല്‍. ഈ വര്‍ഷം തങ്ങള്‍ ഈ ഡിസ്പ്ലേ ആര്‍ക്കും നല്‍കുന്നില്ല എന്നൊരു തീരുമാനമെടുത്തിരുന്നെങ്കില്‍ ആപ്പിള്‍ ഈ സ്മാര്‍ട് ഫോണ്‍ മത്സരത്തില്‍ ഏറെ പിന്നിലായി പോയേനെ എന്നാണ് ചില ടെക് ലേഖകര്‍ പറയുന്നത്.

Top