ഇനി മുതല്‍ അപരിചിത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് വിട; പുതിയ ഫീച്ചറുമായി ഐഓഎസ് 13

പയോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഐഓഎസിന്റെ പുതിപ്പ.ഐഓഎസ് 13 ല്‍ പുതിയ ഫീച്ചര്‍ വരുന്നു. ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഫോണ്‍ കോളുകളും റീചാര്‍ജിംങ് ഓഫറുകളുമായെത്തുന്ന റോബോകോളുകളും തടയാനാണ് ഈ ഫീച്ചര്‍. സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ് എന്നാണ് ഈ ഫീച്ചറിന്റെ പേര്.

അണ്‍നോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ തടയുന്ന ഈ ഫീച്ചര്‍ ഓണാക്കി വെച്ചാല്‍ ഫോണ്‍ കോണ്‍ടാക്റ്റില്‍ ഉള്ള നമ്പറുകളില്‍ നിന്നുള്ള ഫോണുകള്‍ മാത്രമേ ഫോണില്‍ വരികയുള്ളൂ. ഈ ഫീച്ചര്‍ സാധാരണ ഗതിയില്‍ ഓഫ് ആയിരിക്കും.

നിലവിലുള്ള ഐഫോണുകളിലേക്ക് ഏറ്റവും പുതിയ ഐഓഎസ് 13 അപ്ഡേറ്റ് അധികം താമസിയാതെ എത്തും. അപ്ഡേറ്റ് ചെയ്തവര്‍, Settings-Phone- Silence Unknown Callers തെരഞ്ഞെടുത്താല്‍ മതി.

Top