IOA approaches Sachin Tendulkar to be Rio Olympics Brand Ambassador

ന്യൂഡല്‍ഹി: റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസിഡറാകാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുക്കറെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സമീപിച്ചതായി റിപ്പോര്‍ട്ട്.

ഇക്കാര്യം ആവശ്യപ്പെട്ട് സച്ചിന് ഒളിംപിക് അസോസിയേഷന്‍ കത്തെഴുതിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

2016 അംബാസിഡറായി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ നിയമിച്ചതിനെതിരെ പല ഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. കായിക താരങ്ങളായ യോഗേശ്വര്‍ ദത്തും മില്‍ഖാ സിങ്ങും പരസ്യമായി ഇതിനെതിരെ രംഗത്തുവന്നിരുന്നു.

ഈ സാഹചര്യത്തിലാണ് അംബാസിഡര്‍ സ്ഥാനത്തേക്ക് കായിക മേഖലയില്‍നിന്നുള്ള ഒരാളെത്തന്നെ നിയമിക്കാന്‍ ഒളിംപിക് അസോസിയേഷന്‍ നീക്കം നടത്തുന്നതെന്നാണ് സൂചന.

Top