ടി 20 ലോകകപ്പ് ഇന്ത്യക്കെന്ന് ഇൻസമാം ഉല്‍ ഹഖ്

ഇസ്‌ളാമബാദ്: ഇന്ത്യ ടി 20 ലോകകപ്പ് സ്വന്തമാക്കാനാണ് സാധ്യതയെന്ന് ഇന്‍സമാം ഉല്‍ ഹഖ് . അതിനദ്ദേഹം നിരത്തുന്ന കാരണങ്ങളുമുണ്ട്. ”ഏതൊരു ടൂര്‍ണമെന്റെടുത്താലും ഒരു പ്രത്യേക ടീം കപ്പുയര്‍ത്തുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്കാണെന്ന് പറയാന്‍ കഴിയും. എന്റെ അഭിപ്രായത്തില്‍ ഇത്തവണ ഇന്ത്യ കപ്പുയര്‍ത്താനാണ് സാധ്യത. കാരണം അവര്‍ക്ക് പരിചയസമ്പന്നരായ ടി20 താരങ്ങളുണ്ട്. അതൊടൊപ്പം യുഎഇയിലെ സാഹചര്യവും അവര്‍ക്ക് അനുകൂലമാണ്.”

ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹമത്സരങ്ങളും ജയിച്ച് ഇന്ത്യ ഒരുക്കം ഗംഭീരമാക്കി. ശക്തരായ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെ ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം. 24ന് പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

Top