സെപ്റ്റംബര്‍ 5 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുന്‍ ധനമന്ത്രി പി.ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് സെപ്റ്റംബര്‍ 5ന് എത്തും.

സുപ്രീകോടതിയുടെ ഉത്തരവ് എത്തുന്നതു വരെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി അറിയിച്ചു.

നിലവില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. മൂന്ന് ദിവസത്തിനുള്ളില്‍ ചിദംബരത്തിനെതിരെ ശേഖരിച്ച തെളിവുകള്‍ മുദ്ര വെച്ച കവറില്‍ കൈമാറുവാനും സുപ്രീംകോടതി എന്‍ഫോഴ്‌സ്‌മെന്റിനോട് നിര്‍ദ്ദേശിച്ചു.

Top