ഐഎന്‍എക്‌സ്-മീഡിയ കേസ്: പി.ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്

chithambaram

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ വസതിയില്‍ സിബിഐ സംഘമെത്തി.

ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്റെ ഡല്‍ഹിയിലെ വീട്ടിലെത്തിയത്. എന്നാല്‍ ചിദംബരം വീട്ടില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംഘം മടങ്ങുകയായിരുന്നു. ചിദംബരം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ നീക്കം.

2007ല്‍ കേന്ദ്ര ധനമന്ത്രിയായിരിക്കേ ചിദംബരം 305 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിലാണ് ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് പ്രതിചേര്‍ത്തത്. കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയാണ്. ഇരുവര്‍ക്കും അറസ്റ്റില്‍ നിന്ന് കോടതി ഇതുവരെ സംരക്ഷണം നല്‍കിയിരുന്നു.

ജസ്റ്റീസ് സുനില്‍ ഗൗറിന്റേതാണ് വിധി. ജനുവരി 25 മുതല്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന നിലപാടാണ് എന്‍ഫോഴ്സ്മെന്റും സി.ബി.ഐയും സ്വീകരിച്ചിരുന്നത്.

Top