ചിദംബരത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഐ.എന്‍.എക്.സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന പി.ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം. സെപ്റ്റംബര്‍ 23-ന് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള സിബിഐ കോടതി വിധിക്കെതിരെയും ചിദംബരം അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായിട്ടാണ് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്ന് ചിദംബരം ഈ ഹര്‍ജിയില്‍ ആരോപിച്ചു. കേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്.

Top