ഐ.എന്‍.എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ നാളെ അറസ്റ്റ് ചെയ്‌തേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ നാളെ അറസ്റ്റ് ചെയ്‌തേക്കും. സെപ്റ്റംബര്‍ 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഡല്‍ഹിയിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎന്‍എക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതല്‍മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സി.ബി.ഐയുടെ കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഇതിനായി പണം പറ്റിയതായാണ് ആരോപണം.

Top