ഐ എന്‍ എക്‌സ് കേസ് ; സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

subramanian swamy

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെതിരെയാണ് പൊതുതാല്പര്യ ഹര്‍ജി സ്വാമി കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. തന്റെ വരുമാനത്തിനപ്പുറം അനധികൃത സ്വത്തുസമ്പാദിച്ചെന്നാണ് ഹര്‍ജി.

കേസിലെ അതിവേഗ അന്വേഷണത്തിനായി ബിജെപി നേതാവ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി മാധ്യമസ്ഥാപനമായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) ക്ലിയറന്‍സ് നല്‍കുന്നതില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണു കേസ്.

കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദംബരത്തെ അറസ്റ്റ്‌ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രതികള്‍.

Top