സി.പി.ഐ.എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് സമസ്തയ്ക്ക് ക്ഷണം

കോഴിക്കോട്: സി.പി.ഐ.എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് സമസ്തയ്ക്ക് ക്ഷണം. നവംബര്‍ 11-ന് കോഴിക്കോട്ട് നടക്കുന്ന പരിപാടിയിലേക്കാണ് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളെ ക്ഷണിക്കുന്നത്. നേരത്തേ ഏകസിവില്‍കോഡിനെതിരേ സി.പി.ഐ.എം. നടത്തിയ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതെ സമയം കോണ്‍ഗ്രസ്സിനെ ക്ഷണിക്കില്ല.

മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഇതിനിടയിലാണ് സി.പി.ഐ.എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് സമസ്തയെ ക്ഷണിക്കുന്നത്. ഒപ്പം കാന്തപുരം എ.പി വിഭാഗം ഉള്‍പ്പടെ സമാന ചിന്താഗതിക്കാരയ മുഴുവന്‍ പേരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

ലീഗ് നടത്തിയ റാലിയില്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളെ പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. പോഷകസംഘടനാ നേതാക്കളായ ഹമീദലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ എങ്കിലും വേദിയിലുണ്ടായിരുന്നു. നേരത്തേ ഏകസിവില്‍കോഡിനെതിരേ സി.പി.എം. നടത്തിയ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ലീഗിന്റെ എതിര്‍പ്പ് മു ഖവിലയ്‌ക്കെടുക്കാതെ സമസ്ത സി.പിഐ.എം. സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Top