പ്രവാസി വ്യവസായികള്‍ക്ക് നിക്ഷേപസംഗമം നടത്താന്‍ ലോക കേരളസഭ

ദുബായ്: പ്രവാസി വ്യവസായികള്‍ക്കായി നിക്ഷേപ സംഗമം നടത്താനൊരുങ്ങി ലോക കേരളസഭ. പ്രവാസി നിക്ഷേപ കമ്പനി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപ സംഗമം. പരിപാടി ഒക്ടോബര്‍ നാലിന് യുഎഇ-യില്‍ വെച്ചു നടക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇതിനു മുന്നോടിയായി വിവിധ പ്രവാസി വ്യവസായി കൂട്ടായ്മകളുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ച നടത്തി.

ഗള്‍ഫ് മേഖലയിലെ പ്രവാസി വ്യവസായികളെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പതിനാല് പദ്ധതികള്‍ അടുത്തമാസം നാലിനു നടക്കുന്ന സംഗമത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മേഖലയിലെ മുന്നൂറോളം വ്യവസായികള്‍ സംഗമത്തിന്റെ ഭാഗമാകും.

Top