ഇന്ത്യന്‍ ഓഹരികളിലുണ്ടായ ഇടിവ് നിക്ഷേപകര്‍ക്ക് 2.50 ലക്ഷം നഷ്ടമുണ്ടാക്കി

മുംബൈ: തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരികളിലുണ്ടായ ഇടിവ് നിക്ഷേപകര്‍ക്ക് 2.50 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കി. സെന്‍സെക്‌സ് രണ്ട് ശതമാനവും നിഫ്റ്റി 1.92 ശതമാനവുമായി ഇടിഞ്ഞിരുന്നു.

ബി.എസ്.ഇ.യില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂലധനം ഡിസംബര്‍ ഏഴിന് 140 ലക്ഷം കോടി രൂപയായിരുന്നു. തിങ്കളാഴ്ച ഇത് 138 ലക്ഷം കോടി രൂപയായി കുറഞ്ഞു. ബി.എസ്.ഇ.യില്‍ 1,877 ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ 640 ഓഹരികളാണ് ലാഭത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. 320 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആശങ്കയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ വിപണിക്ക് തിരിച്ചടിയായത്.

Top