ട്രംപിന്റെ എടുത്തുചാട്ടത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്നു ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്നു ലക്ഷം കോടി രൂപ.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 154 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇത് വെള്ളിയാഴ്ചയിലെ ക്ലോസിങ് മൂല്യം 157 ലക്ഷം കോടി രൂപയുമാണ്. ഇതുവരെ നിക്ഷേപകര്‍ക്ക് നഷ്ടം വന്നത് മൂന്നു ലക്ഷം കോടി രൂപയാണ്.

അഞ്ചില്‍ നാല് ഓഹരികളാണ് ട്രംപിന്റെ ഭീഷണിയില്‍ നഷ്ടത്തിലായത്. സെന്‍സെക്സ് 800 പോയന്റിലേറെ താഴെപ്പോവുകയും നിഫ്റ്റി 12,000 നിലവാരത്തിലുമെത്തി.

ഇറാന്റെ ജനറല്‍ മേജറെ വധിച്ചതിനെതുടര്‍ന്ന് ലോകമാകെ ആശങ്കയിലാണ്. ഈ ആശങ്കയാണ് ഓഹരി വിപണിയില്‍ ഇടിവ് ഉണ്ടായത്.

Top