ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പ്

ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ കിളിമാനൂർ സ്വദേശി കൊൽക്കത്തയിൽ അറസ്റ്റിൽ. കിളിമാനൂർ സ്വദേശി ഷിജിയെ കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സെല്ലർ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ കോഴിക്കോട് പെരുമണ്ണ സ്വദേശിയിൽ നിന്നും 23.25 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംസ്ഥാനത്ത് ആകെ നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. ഗ്ലാംസ് ട്രേഡിംഗ് കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പണം നിക്ഷേപിച്ച ആളുകൾ അറിഞ്ഞയുടനെ ഇയാൾ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു.

Top