നിക്ഷേപത്തട്ടിപ്പ് കേസ് ; കെട്ടിടനിര്‍മാതാവ് ഡി.എസ്. കുല്‍ക്കര്‍ണിയും ഭാര്യയും അറസ്റ്റില്‍

DS-kulkarni-and-wife

പുണെ: സ്ഥിരനിക്ഷേപമായി വാങ്ങിയ 230 കോടിയോളം രൂപ തിരിച്ചുനല്‍കാതെ രണ്ടായിരത്തിലേറെ ഇടപാടുകാരെ വഞ്ചിച്ച കേസില്‍ ഡി.എസ്. കുല്‍ക്കര്‍ണി ഡെവലപ്പേഴ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ഡി.എസ്. കുല്‍ക്കര്‍ണിയും ഭാര്യ ഹേമന്തി കുല്‍ക്കര്‍ണിയും അറസ്റ്റില്‍. പുണെ കോത്രുഡ് സ്വദേശി ജിതേന്ദ്ര മുലെകര്‍ 2017 ഒക്ടോബറില്‍ പുണെ ശിവാജിനഗര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ശനിയാഴ്ച ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്ന് പുണെ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് ഇരുവരെയും പിടികൂടിയത്. കുല്‍ക്കര്‍ണിക്കും ഭാര്യക്കും നേരത്തേ അനുവദിച്ച മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ച മുംബൈ ഹൈക്കോടതി റദ്ദാക്കിയിതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് ദാഹാനെയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റുചെയ്തത്.

Top