രാജ്യത്ത് ഏറ്റവു കൂടുതല്‍ സംരംഭ നിക്ഷേപത്തില്‍ ന്യൂഡല്‍ഹിയും ബംഗളൂരുവും മുന്നില്‍

ബംഗളൂരു: രാജ്യത്ത് ഏറ്റവു കൂടുതല്‍ സംരംഭ നിക്ഷേപത്തില്‍ ന്യൂഡല്‍ഹിയും ബംഗളൂരുവും മുന്നില്‍. 2014 മുതല്‍ 100 മില്യണ്‍ ഡോളറിലധികം നിക്ഷേപങ്ങള്‍ ഇതിനായി നടന്നതായി യു എസ് വെഞ്ച്വര്‍ കാപ്പിറ്റല്‍ പുറത്ത് വിട്ട കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.

ഇന്ത്യയിലെ പല നഗരങ്ങളിലും ലണ്ടന്‍, ബോസ്റ്റണ്‍ പോലുള്ള വിദേശ രാജ്യങ്ങളുടെ അതേ നിരക്കില്‍ സംരംഭങ്ങളും നിക്ഷേപങ്ങളും വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍. ഈ വിദേശ നഗരങ്ങളാണ് പുതിയ സംരംഭങ്ങള്‍ക്കുള്ള അവസരം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, ഒല, പേടിഎം പോലുള്ളവയുടെ നിക്ഷേപവും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാവുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ജപ്പാന്‍ കമ്പനിയായ ഇന്റര്‍നെറ്റ് ഭീമന്‍ സോഫ്ട്ബാങ്ക് ഇന്ത്യയില്‍ 7 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ബംഗളൂരു സംരംഭങ്ങള്‍ക്ക് മികച്ചയിടമാണെന്ന് ബംഗളൂരു സ്റ്റാര്‍ട്ട്പ്പ് അസോസിയേഷന്‍ പ്രസിഡന്റ് രവി ഗുരുരാജ് പറയുന്നു. ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് വരും വര്‍ഷങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

Top