ദിലീപുമായി സ്വകാര്യ സംഭാഷണങ്ങളൊന്നുമില്ല, സംസാരിച്ചത് മകളെക്കുറിച്ച്; മഞ്ജുവില്‍ നിന്ന് വിവരങ്ങള്‍ തേടി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങള്‍ തേടി. കേസിന്റെ നിര്‍ണായകഘട്ടത്തിലാണ് അന്വേഷണ സംഘം ചില വ്യക്തതകള്‍ വരുത്താനായി മഞ്ജുവിനെ വിളിച്ചത്. മുന്‍ ഭാര്യയും അഭിഭാഷകരുമായുളള ഫോണ്‍ സംഭാഷണങ്ങള്‍ ഉളളതിനാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്ന ദിലീപിന്റെ വാദങ്ങളുടെ സത്യാവസ്തതേടുകയായിരുന്നു അന്വേഷണ സംഘം.

എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാരിയര്‍ മറുപടി നല്‍കിയെന്നാണ് വിവരം.അതേ സമയം നടന്‍ ദിലീപിന്റെ ഫോണുകള്‍ ഇന്ന് മുംബൈയില്‍ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളത്. നാല് ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. നാളെ രാവിലെ അഭിഭാഷകര്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച രാവിലെ 10.15ന് ഫോണ്‍ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 

Top