ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കൊച്ചിയിലെത്തി ;അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് ഡിവൈഎസ്പി

Jalandhar Bishop Franco Mulakkal

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. കൊച്ചി റേഞ്ച് ഐജി ഓഫീസിലെത്തി ഐജി വജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുകയാണ്. അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. 11 മണിക്കായിരിക്കും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.

ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ആധുനിക ചോദ്യം ചെയ്യൽ മുറിയാണ് തയ്യാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും.

ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ് ആദ്യ മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയിൽ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും

Top