ചൂര്‍ണിക്കര വ്യാജരേഖ കേസ് ; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

കൊച്ചി: എറണാകുളം ചൂര്‍ണിക്കരയില്‍ ഭൂമി തരംമാറ്റാന്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എറണാകുളം യൂണിറ്റ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് സമര്‍പ്പിച്ചേക്കും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

സംഭവത്തില്‍ കേസെടുക്കാനുളള ശുപാര്‍ശ അടങ്ങിയ ഫയലാണ് എറണാകുളം യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുക. ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാന്‍ കൂട്ടുനിന്ന ലാന്റ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റായിരുന്ന കെ അരുണ്‍കുമാറിനെ നേരത്തെ സസപെന്‍ഡ് ചെയ്തിരുന്നു.

ഇടനിലക്കാരനായ അബുവിന്റെ പക്കല്‍ നിന്ന് ആറ് ആധാരങ്ങളടക്കമുളളവ കണ്ടെടുത്തിരുന്നു. ചൂര്‍ണിക്കരയിലെ ഭൂമി കൂടാതെ മറ്റെവിടെയൊക്കം ഇവര്‍ വ്യാജരേഖകളുണ്ടാക്കി ഭൂമി തരം മാറ്റിയെന്ന് കണ്ടെത്താനാണ് വിജിലന്‍സിന്റെ തീരുമാനം.

Top