മംഗളം ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് അന്വേഷണ കമ്മീഷന്‍ !

തിരുവനന്തപുരം: മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്ന് ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്.

സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ചാനല്‍ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും, ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, ഫോണ്‍ കെണി പൊതു ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ചാനല്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും, പരാതിക്കാരി മൊഴി നല്‍കാന്‍ എത്തിയില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

രണ്ട് ഭാഗങ്ങളിലായി 405 പേജുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Top