തോമസ് ചാണ്ടിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

Thomas chandy

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഇന്‍കം ടാക്‌സ് വിജിലന്‍സിന്റേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല.

ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പില്‍ വെളിപ്പെടുത്താത്ത 150 കോടിയെ കുറിച്ചാണ് അന്വേഷണം നടത്തുക.

ഇതിനിടെ മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിര്‍മ്മാണം തോമസ്​ ചാണ്ടി പൊളിച്ചുമാറ്റി. നാല് ഏക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ നീക്കി. നിലം നികത്താനായാണ് കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും നിര്‍മ്മിച്ചിരുന്നത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു. തോമസ് ചാണ്ടിയുടെ കമ്പനിതന്നെയാണ് അനധികൃത നിര്‍മ്മാണം നീക്കിയത്. സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പൊളിച്ചുനീക്കല്‍.

Top