investigation against chief secretary plea

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തള്ളിയത്.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാതെ വൈകിപ്പിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറിക്കെതിരേ ഹര്‍ജി.

എന്നാല്‍ ഈ ആരോപണത്തിന്റെ പേരില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Top