മാലിദ്വീപിനെതിരെ വിവാദ ട്വീറ്റുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

subramanian swamy

ന്യൂഡല്‍ഹി : വിവാദ ട്വീറ്റുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മാലിദ്വീപിനെതിരെയാണ് സ്വാമി ഇത്തവണ ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുകയാണെങ്കില്‍ ഇന്ത്യ മാലിദ്വീപിനെ ആക്രമിക്കണമെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹൈകമീഷണറെ വിളിച്ച് വരുത്തി മാലി സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയെന്നാണ് വിവരം. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ മാലിദ്വീപ് ഇതുവരെ തയ്യാറായിട്ടില്ല. മാലിദ്വീപിലെ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം.

അതേ സമയം, സ്വാമിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പരസ്യപ്രതികരണത്തിന് ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. സ്വാമിയുടെ അഭിപ്രായങ്ങളോട് പരമാവധി അകലം പാലിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

Top