വെഞ്ഞാറമൂട് കൊലപാതകം; പ്രതികളെ രക്ഷപ്പെടുത്തിയത് ഐഎന്‍ടിയുസി നേതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഎന്‍ടിയുസിയുടെ പ്രാദേശിക നേതാവെന്ന് സൂചന. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയും സഹോദരന്‍ സനലും ചേര്‍ന്നാണ് ഇന്നലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടുത്തിയത്.

അന്വേഷണം തങ്ങളിലേക്ക് എത്തും എന്നറിഞ്ഞതോടെ ഉണ്ണിയും സനലും ഒളിവില്‍ പോയിരിക്കുകയാണ്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Top