ഐക്യുഒഒ യു3എക്‌സ് സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍ അവതരിപ്പിച്ചു

ക്യുഒഒ യു3എക്‌സ് സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍ ചൈനയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍ എന്നത് ഐക്യുഒഒ യു3എക്‌സ് 5ജി മോഡലിന്റെ ടോണ്‍ഡൌണ്‍ വേരിയന്റായിട്ടാണ് അവതരിപ്പിച്ചത്.

1600 X 720 പിക്സല്‍ റെസല്യൂഷനോടു കൂടിയ 6.51 ഇഞ്ച് ഡിസ്പ്ലേയാണ് ഐക്യുഒഒ യു3എക്‌സ് സ്റ്റാന്‍ഡേര്‍ഡ് എഡിഷനില്‍ ഉള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയാണ് ഇത്. സ്‌ക്രീനിന്റെ മുകളില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ചും നല്‍കിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി80 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത്. 4 ജിബി, 6 ജിബി റാം ഓപ്ഷനുകളില്‍ ഡിവൈസ് ലഭ്യമാകും. 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്.

ഐക്യുഒഒ യു3എക്‌സ് സ്റ്റാന്‍ഡേര്‍ഡ് എഡിഷന്റെ പിന്‍ഭാഗത്ത് രണ്ട് ക്യാമറകളാണ് ഉള്ളത്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമാണ് ഈ ക്യാമറകള്‍. മുന്‍ഭാഗത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ ക്യാമറയും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡിവൈസില്‍ ഫെയ്‌സ് അണ്‍ലോക്കും സൈഡ് മൌണ്ട്ഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഐക്യുഒഒ യു3എക്‌സ് സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 11 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവല്‍ സിം സ്ലോട്ട്, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ സ്ലോട്ട് എന്നിവ നല്‍കിയിട്ടുണ്ട്.

ഐക്യുഒഒ യു3എക്‌സ് സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ ചൈനയില്‍ മാത്രമാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. ചൈനീസ് വിപണിയില്‍ ഈ ഡിവൈസിന് 899 യുവാന്‍ ആണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ 10,000 രൂപയോളം വരും. ജൂണ്‍ 9 ഡിവൈസിന്റെ വില്‍പ്പന ആരംഭിക്കും. മോണിങ് ഫ്രോസ്റ്റ് വൈറ്റ്, ലൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്.

 

Top