Introducing..playback singers Prarthana and Nakshatra Indrajith

ലച്ചിത്രതാരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയ മക്കളായ പ്രാര്‍ഥനയും നക്ഷത്രയും പിന്നണിഗായികമാരാകുന്നു. മമ്മൂട്ടി നായകനാകുന്ന ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ കുഞ്ഞ് ഗായികമാരുടെ അരങ്ങേറ്റം.

ഗോപിസുന്ദറിനൊപ്പം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഇരുവരും നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പൃഥ്വിരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസ് ആണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്. നവാഗതനായ ഹനീഫ് അദേനി ആണ് സംവിധായകന്‍. ഒരു വ്യത്യസ്തലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌നേഹയാണ് നായിക.

Top