ലാവ സെഡ് 61 പ്രോ, ലാവ എ 5, ലാവ എ 9 പ്രത്യേക വേരിയന്റുകള്‍ അവതരിപ്പിച്ചു

രാജ്യത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലാവ സെഡ് 61 പ്രോ, ലാവ എ 5, ലാവ എ 9 എന്നിവയ്ക്ക് ഇന്ത്യയില്‍ ‘പ്രൗഡ്ലി ഇന്‍ഡ്യന്‍’ പ്രത്യേക പതിപ്പ് വേരിയന്റുകള്‍ അവതരിപ്പിച്ചു. ഈ ലിമിറ്റഡ് എഡിഷന്‍ ഫോണുകള്‍ക്ക് പിന്നില്‍ ട്രൈ-കളര്‍ പ്രചോദിത റിയര്‍ കവറടക്കം മാറ്റങ്ങള്‍ വരുത്തുന്നു.

ലാവ സെഡ് 61 പ്രോയുടെ 2 ജിബി + 16 ജിബി വേരിയന്റിന് 5,777 രൂപ വിലയില്‍ ഒരു ഷാംപെയ്ന്‍ ഗോള്‍ഡ് കളര്‍ വേരിയന്റില്‍ വരുന്നു. ലാവ എ 5, ലാവ എ 9 ഫോണുകള്‍ക്ക് ദേശീയ നിറങ്ങളുള്ള ത്രി വര്‍ണ്ണ ബാക്ക് പാനല്‍ ലഭിക്കും. ലാവ എ 5 ന് 1,333 രൂപയും ലാവ എ 9 ന് 1,574 രൂപയും വില വരുന്നു. ഈ മൂന്ന് ഫോണുകളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്‌ലിപ്കാര്‍ട്ട്, ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ എന്നിവയിലൂടെ വാങ്ങാന്‍ ഉടന്‍ ലഭ്യമാകുമെന്ന് ലാവ പറയുന്നു.

5.45 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഡ്യുവല്‍ സിം ലാവ സെഡ് 61 പ്രോയില്‍ വരുന്നത്. കൂടാതെ ഇതിന് 18: 9 വീക്ഷണാനുപാതമുണ്ട്. 2 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ജോടിയാക്കിയ ഇതുവരെ അറിയപ്പെടാത്ത 1.6 ജിഗാഹെര്‍ട്സ് ഒക്ടാ കോര്‍ പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. കൂടുതല്‍ വിപുലീകരണത്തിനായി ഇത് മൈക്രോ എസ്ഡി കാര്‍ഡിനെ (128 ജിബി വരെ) പിന്തുണയ്ക്കുന്നു. ലാവ ഇസഡ് 61 പ്രോയ്ക്ക് 8 മെഗാപിക്‌സല്‍ റിയര്‍ സെന്‍സറും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ബ്ലൂടൂത്ത് 4.2, വൈ-ഫൈ, ജിപിഎസ്, യുഎസ്ബി ഒടിജി പിന്തുണ, മൈക്രോ-യുഎസ്ബി പോര്‍ട്ട്, ഫേസ് അണ്‍ലോക്ക് പിന്തുണ എന്നിവ ഉള്‍പ്പെടുന്നു. 3,100mAh ബാറ്ററിയാണ് ലാവ ഇസഡ് 61 ല്‍ വരുന്നത്.

ലാവ എ 5 ന് 2.4 ഇഞ്ച് ക്യുവിജിഎ (240×320 പിക്സല്‍) ഡിസ്പ്ലേയും പിന്നില്‍ 0.3 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. ഈ സ്മാര്‍ട്‌ഫോണിന്റെ മെമ്മറി 32 ജിബി വരെ വിപുലീകരിക്കാന്‍ കഴിയും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും 1,000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.

ലാവ എ 9 ഫീച്ചര്‍ ഫോണിന് 2.8 ഇഞ്ച് ക്യുവിജിഎ (240×320 പിക്സല്‍) ഡിസ്പ്ലേയും പിന്നില്‍ 1.3 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. 1,700 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയോടെ ആറ് ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Top