“തെരഞ്ഞെടുപ്പ് കാലത്തില്ലാത്ത അസഹിഷ്ണുത തൃശൂര്‍ പൂരത്തിനോട്”-സന്ദീപ് വാര്യർ

ചാരങ്ങളെ അട്ടിമറിക്കാന്‍ വേണ്ടി അപ്രായോഗികമായ കടുംപിടിത്തം പാടില്ലെന്നും, തെരഞ്ഞെടുപ്പ് കാലത്തില്ലാത്ത അസഹിഷ്ണുത തൃശൂര്‍ പൂരത്തിനോട് കാണിക്കുകയാണെന്നും, ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഡിഎംഒ കുത്തിത്തിരിപ്പിന് ശ്രമിക്കുന്നുവെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.

കൊവിഡ്-19 നിയന്ത്രണങ്ങളോടെ പൂരം നടത്താനുള്ള പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ അറിയിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ജാഗ്രത സൈറ്റില്‍ അപ് ലോഡ് ചെയ്യണം എന്നതൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചുള്ള നിബന്ധനകളാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യർ തൃശൂര്‍ പൂരം നടത്തുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Top