Intex launches Cloud Flash, priced at Rs 9999

ഇന്റക്‌സിന്റെ പുതിയ 4ജി ഫോണ്‍ആണ് ക്ലൗഡ് ഫ്‌ളാഷ്. 9999 രൂപയ്ക്കാണ് ഈ ഫോണ്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുക. ഏയര്‍ടെല്ലിന്റെ പ്രത്യേക 4ജി, 3ജി ഓഫറോടെയാണ് ഈ ഫോണ്‍ എത്തുന്നത്. ഒപ്പം ഫോണിന് ഒരു വര്‍ഷത്തെ സ്‌ക്രീന്‍ വാറണ്ടിയുമുണ്ട്. വെള്ളയും, ച്യാംപ്യന്‍ കളറിലും ഈ ഫോണ്‍ ലഭിക്കും.

അഞ്ച് ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീന്‍വലിപ്പം. ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍, ഡ്യൂവല്‍ സിം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ്. 1.3 ഒക്ടാകോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് റാം ശേഷി 2 ജിബി. 16 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. 13 എംപിയാണ് പിന്‍ ക്യാമറ. 5 എംപിയാണ് സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടിയുള്ള മുന്‍ക്യാമറ.

എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ശേഖരണ ശേഷി 128 ജിബിയായി വര്‍ദ്ധിപ്പിക്കാം. 2300 എംഎഎച്ചാണ് ബാറ്ററി ശേഷി. 300 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ ടൈം ഫോണിന് ലഭിക്കും എന്നാണ് ഇന്റക്‌സ് അവകാശവാദം.

Top