ഇന്റെകസ് ടെക്‌നോളജീസിന്റെ അക്വാ എസ് 3 സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

കൊച്ചി: ഇന്റെകസ് ടെക്‌നോളജീസിന്റെ അക്വാ എസ് 3 സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. അതിവേഗ ചാര്‍ജിംഗ് സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് കമ്പനി ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്.

മള്‍ട്ടി ടാക്‌സിംഗ് സൗകര്യവും ആന്‍ഡ്രോയ്ഡ് നോഗ 7.6 പിന്തുണയുമുള്ള ഈ മോഡലിന് 5,899 രൂപയാണ് വില.

അക്വാ എസ് 3 ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ ശേഷയുള്ള ചാര്‍ജറും കമ്പനി നല്‍കുന്നു.

1.3 ജിഎച്ച്ഇസഡ് ക്വാഡ് കോര്‍ പ്രൊസസറും 2 ജിബി റാമും ഈ അഞ്ച് ഇഞ്ച് 4ജി സ്മാര്‍ട്ട് ഫോണിലുണ്ട്.

Top